Kannum Kannum Kathirunnu Christmas Song Lyrics in Malayalam

Kannum Kannum Kathirunnu Lyrics

കണ്ണും കണ്ണും കാത്തിരുന്നു
മണ്ണിലൊരു പൈതലിനായി
കാതോടു കാതോരം കേട്ടിരുന്നു
ദൈവപുതന്‍ പിറക്കുമെന്നു

ആകാശ വീഥിയില്‍ മാലാഖമാരവര്‍
സ്നേഹത്തിന്‍റെ നിറകുടമായ്
താരാട്ടുപാടി ഉറക്കീടുവാനായ്
മനതാരില്‍ നിനച്ചിരുന്നു

ഇത്ര നല്ല സ്നേഹത്തെ തന്ന നല്ല നാഥനെ
മെല്ലെ രാവില്‍ പാടി സ്തുതിക്കാം
കണ്ണും കണ്ണും കാത്തിരുന്നു..

ജീവന്‍റെ പാതയില്‍ കാരുണ്യ കനവായ്
കരുണാര്‍ദ്രന്‍ അലിഞ്ഞ ദിനം
ആലോല മാട്ടി ലാളിച്ചീടുവാനായ്
കൃപയില്‍ നിറഞ്ഞിരുന്നു

ഇത്ര നല്ല സ്നേഹത്തെ തന്ന നല്ല നാഥനെ
മെല്ലെ രാവില്‍ പാടി സ്തുതിക്കാം
കണ്ണും കണ്ണും കാത്തിരുന്നു..

You may also like...